ഊര്‍ജ നവീകരണ വിതരണ പരിപാടിയുടെ ഭാഗമായ കൊറിയന്‍ കരാര്‍ റദ്ദാക്കപ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രി എ കെ ബാലന്റെ നിശിത വിമര്‍ശനം.
സി പി എമ്മിന്റെ കേരള പഠന കോണ്‍ഗ്രസില്‍ നടന്ന ഊര്‍ജ സെമിനാറിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
മാന്യമായിട്ടുള്ള വാര്‍ത്തകളും വിമര്‍ശനങ്ങളും അംഗീകരിക്കേണ്ടതു തന്നെയാണ്. എന്നാല്‍ വിമര്‍ശനം ഉത്തരവാദിത്തബോധത്തോടെ അല്ലെങ്കില്‍ നാടിനെയാണു ബാധിക്കുക എന്നുകൂടി ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയില്‍ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കാനിരുന്ന ബൃഹദ്പദ്ധതിയായിരുന്ന എ പി ഡി ആര് പി നിര്‍ത്തലാക്കിയതിന് കാരണം ഒരു പത്രത്തില്‍ അഴിമതിയാണ് എന്നു പറഞ്ഞു വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ്.
പ്രതിപക്ഷ നേതാവ് രണ്ടാം ലാവ്ലിന് എന്നാണു പദ്ധതിയെ വിശേഷിപ്പിച്ചത്. അതു കേട്ടപ്പോള്‍ തന്നെ തനിക്കു പേടിയായെന്നും മന്ത്രി വ്യകതമാക്കി. അതിനു പിന്നാലെ പദ്ധതിക്കെതിരായി മുഖ്യമന്ത്രിയുടെ കത്തും വന്നു.
ആതിരപ്പള്ളി പദ്ധതിക്കു സംഭവിച്ചതും ഇങ്ങിനെയുള്ള ദുരന്തമാണ്. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള പ്രയോജനവും കേരളം വെറുതെ നഷ്ടപ്പെടുത്തുകയാണെന്നു മന്ത്രി പറഞ്ഞു.