ഉറച്ച തീരുമാനവുമായി ദേവസ്വം ബോര്‍ഡ്

ശബരിമല| M. RAJU|
ശബരിമല ഡ്യൂട്ടിക്കെത്താത്ത ദേവസ്വം ജീവനക്കാരെ ഒരു മടിയുമില്ലാതെ പിരിച്ചുവിടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സി കെ ഗുപ്തന്‍ അറിയിച്ചു.

ശബരിമലയില്‍ നടന്ന ദേവസ്വം ബോര്‍ഡിന്‍റെ പ്രത്യേക യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി കെ ഗുപ്തന്‍.

തങ്ങള്‍ക്കെതിരെ എന്ത് അന്വേഷണം ഉണ്ടായാല്ലും ഒറ്റക്കെട്ടായി നേരിടുമെന്ന് ദേവസ്വം മെമ്പര്‍ സുമതിക്കുട്ടിയമ്മ പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനങ്ങള്‍ മാത്രമെ നടപ്പില്‍ വരുത്തിയിട്ടൊള്ളൂവെന്നും സുമതിക്കുട്ടിയമ്മ വ്യക്തമാക്കി.

ദേവസ്വം അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി ജി സുധാകരന്‍ ആഭ്യന്തര വകുപ്പിന് കത്തു നല്‍കിയിരുന്നു.

ദേവസ്വം ബോര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വളരെ സുതാര്യമായിരിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് സി കെ ഗുപ്തന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :