ഉമ്മന്‍ചാണ്ടി സാഡിസ്റ്റായ മുഖ്യമന്ത്രിയെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി ബിജു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജു.
സംസ്ഥാനം കണ്ട ഏറ്റവും സാഡിസ്റ്റ് ആയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അതിഭീകരമായി മര്‍ദ്ദിച്ചു. ഇതു കണ്ട ഉമ്മന്‍ചാണ്ടിക്ക് എന്തൊരു സന്തോഷമായിരുന്നു. ഇത്തരം ഭരണാധികാരികള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും പി ബിജു പറഞ്ഞു.
പൊലീസ് പെരുമാറുന്ന രീതിയില്‍ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ പൊലീസിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും പി ബിജു പറഞ്ഞു.