ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും എന്‍ എസ് എസിന്റെ ശത്രുക്കള്‍: സുകുമാരന്‍ നായര്‍
പെരുന്ന: |
WEBDUNIA|
Last Modified ചൊവ്വ, 21 മെയ് 2013 (14:41 IST)
PRO
PRO
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന് എസ് എസിന്റെ ശത്രുക്കളാണെന്നും സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിച്ച എന്‍ എസ് എസിനെ അപമാനിക്കാനാണ് അവരുടെ ശ്രമമെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് തടസമിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിജയമാണ്. ഇപ്പോഴത്തെ വിവാദം രമേശ് സ്വയം വരുത്തിവച്ചതാണെന്നും കരുണാകരനോടും ആന്റണിയോടും എടുത്ത നയമാണ് ചെന്നിത്തലയോടും മുഖ്യമന്ത്രി കാണിച്ചിരിക്കുന്നത്. കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ചെന്നിത്തല നില്‍ക്കേണ്ട രീതിയില്‍ നിന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ആര് മന്ത്രിയായാലും യുഡിഎഫുമായി സഹകരിക്കില്ല. ആര്‍ ബാലകൃഷ്ണപിള്ള മുന്നോക്ക കമ്മീഷന്‍ ചെയര്‍മാനാകുന്നത് എന്‍ എസ് എസിന്റെ അക്കൗണ്ടിലല്ല. ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണം. ഗണേഷ് മന്ത്രിയാകണമെന്നത് എന്‍എസ്എസിന്റെ ആവശ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.