ഉപതെരഞ്ഞെടുപ്പ്: ആദ്യഫലങ്ങളില്‍ ഇടതും വലതും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഏഴിടങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ എല്‍ ഡി എഫും, യു ഡി എഫും മൂന്നു സീറ്റുകളീല്‍ വിജയിച്ചു. ബി ജെ പിയും ഒരു സീറ്റ് നേടിയിട്ടുണ്ട്. 27 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പു നടന്നത്.

കോട്ടയം പള്ളിക്കത്തോട്‌ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ഥി ബി രാജേഷ്‌ കുമാര്‍ ആണ് എല്‍ ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്.

കണ്ണൂര്‍ നഗരസഭ താഴെതെരു നോര്‍ത്ത്‌ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ലക്ഷ്മണ്‍ വിജയിച്ചു. തൃശൂര്‍ ചാവക്കാട്‌ ഒരുമനയൂര്‍ മൂന്നാം വാര്‍ഡില്‍ എല്‍ ഡി എഫ്‌ സീറ്റു നിലനിര്‍ത്തി. അതേസമയം, തൃശൂര്‍ വരന്തരപ്പിള്ളി പുലിക്കണ്ണി വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ ഡി എഫില്‍ നിന്നാ‍ണ് ഇവിടെ സീറ്റു പിടിച്ചെടുത്തത്.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡില്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി കെ ശിവന്‍ വിജയിച്ചു. പി ഡി പിയില്‍ നിന്നാണ് ഇവിടെ എല്‍ ഡി എഫ് സീറ്റ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :