ഉണ്ണിത്താന്‍റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി| WEBDUNIA|
ജാമ്യ വ്യവസ്ഥകളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ഹൈക്കോടതി ഇളവ് അനുവദിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഹൈക്കോടതിയില്‍ ഉണ്ണിത്താന്‍ നല്കിയ ഹര്‍ജിയിയിലാണ് നടപടി. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഉണ്ണിത്താന് ജാമ്യം അനുവദിക്കുന്നതിന് മഞ്ചേരി കോടതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കെതിരെയായിരുന്നു ഉണ്ണിത്താന്‍ കോടതിയെ സമീപിച്ചത്.

എല്ലാ വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, ജാമ്യ കാലാവധി തീരുംവരെ സംസ്ഥാനം വിട്ടുപോകരുത്‌ എന്നീ രണ്ട് വ്യവസ്ഥകള്‍ റദ്ദ് ചെയ്യണമെന്നാണ് ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വ്യവസ്ഥകള്‍ക്കു പുറമേ 25000 രൂപയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വച്ച് കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് ജയലക്ഷ്മി എന്ന യുവതിക്കൊപ്പം ഉണ്ണിത്താന്‍ പിടിയിലായത്. മഞ്ചേരി 22ആം മൈലിലുള്ള ഒരു വാടക വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. രാത്രി നാട്ടുകാര്‍ വീട് വളഞ്ഞ ശേഷം ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :