ഉണ്ണിത്താന്‍ വധശ്രമം: നാലാം പ്രതി വിദേശത്ത് കടന്നു

കൊല്ലം| WEBDUNIA|
PRO
PRO
മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍. ഉളിയക്കോവില്‍ ശ്രീഭദ്രാനഗറില്‍ കുറ്റിച്ചിറ ഷെഫീക്കാ(29)ണ് ഒളിവില്‍പ്പോയത്. പ്രതിയെ കാണാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും ക്രൈം‌ബ്രാഞ്ച് ഇക്കാര്യം സി ബി ഐയെ അറിയിച്ചില്ല.

ഉണ്ണിത്താന്‍ കേസില്‍ ആദ്യ കുറ്റപത്രം കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് സംഭവം. അതേസമയം, വ്യാജ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ വിദേശത്തേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ശാസ്താംകോട്ടയിലെത്തി ഉണ്ണിത്താനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ നാലുപേരില്‍ ഒരാളാണ് ഷെഫീക്ക്. ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റിനുശേഷം മറ്റ് പ്രതികള്‍ക്കൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാളും. മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം ഹൈക്കോടതിയില്‍ നിന്നാണ് ഇയാള്‍ ജാമ്യമെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :