ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം

കൊച്ചി| WEBDUNIA|
PRO
PRO
കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഇന്ത്യക്കാരായ രണ്ടു പേരുടെ ആള്‍ജാമ്യം ഹാജരാക്കാനും കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

കൊല്ലം സി ജെ എം കോടതിയും ജില്ലാ സെഷന്‍സ്‌ കോടതിയും നാവികരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോ, സാല്‍വത്തോരെ ജിറോനെ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്‌.

ഫെബ്രുവരി പതിനാറിനാണ് കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ നേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. കന്യാകുമാരി സ്വദേശികളായ പിങ്കു, ജലാസ്റ്റിന്‍ എന്നിവരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :