ഇറ്റാലിയന്‍ നാവികരെ താമസിപ്പിച്ച വകയില്‍ പൊലീസിന് ബില്ല്

കൊച്ചി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലാ‍യ ഇറ്റാലിയന്‍ നാവികരെ അതിഥി മന്ദിരത്തില്‍ പാര്‍പ്പിച്ച വകയില്‍, കേരള പൊലീസിന് സിഐഎസ്‌എഫിന്റെ ബില്ല്. രണ്ട് എസി മുറികള്‍ക്കായി 2000 രൂപ വീതം കഴിഞ്ഞ 19 മുതലുള്ള ബില്ലാണ് പൊലീസിന് നല്‍കിയത്.

കേസന്വേഷണത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ നാവികരെ വില്ലിംഗ്‌ഡണ്‍ ഐലന്‍ഡിലെ സിഐഎസ്എഫ് അതിഥി മന്ദിരത്തിലാണ് പൊലീസ് കാവലില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ബില്ല് സിഐഎസ്എഫ് ഓഫിസില്‍ നിന്നു ഹാര്‍ബര്‍ പൊലീസിന് നല്‍കുകയായിരുന്നു. ഹാര്‍ബര്‍ പൊലീസ് ബില്ല് സിറ്റി പൊലീസ് കമ്മിഷണര്‍ എം ആര്‍ അജിത്ത്കുമാറിനു കൈമാറി

ഇറ്റാലിയന്‍ നാവികരായ ലസ്തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇറ്റാലിയന്‍ നാവികരെ കൊല്ലത്തെ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ആദ്യത്തെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടായിരുന്നു ഉത്തരവ്. ഈ കാലാവധി അവസാനിച്ചപ്പോള്‍ പൊലീസ് വീണ്ടും സമീപിച്ചതിനെ തുടര്‍ന്ന് ഏഴ് ദിവസത്തേയ്ക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :