തിരുവനന്തപുരം: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ കാണാന്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തെത്തി. ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോയുടെ ഭാര്യയും മക്കളും, സാല്വതോടെ ഗിറോണയുടെ സഹോദരിയും മരുമകളുമാണ് ഇവിടെ എത്തിയത്. വെള്ളിയാഴ്ച ഇവര്‍ തടവില്‍ കഴിയുന്ന നാവികരെ കാണും.