ഇറ്റാലിയന്‍ കപ്പല്‍ തുറമുഖം വിട്ടുപോകരുത്: ഹൈക്കോടതി

Ship
കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (14:55 IST)
PRO
PRO
കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്‍ റിക്ക ലെക്സി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടുപോകരുതെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ വെടിയേറ്റുമരിച്ച ജലസ്റ്റിന്റെ കുടുംബം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞദിവസം കോടതി തിങ്കളാഴ്ച വൈകുന്നേരം വരെ കപ്പല്‍ പിടിച്ചിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കോടതി സമയ പരിധി നീട്ടുകയായിരുന്നു. 25 ലക്ഷം രൂപ കെട്ടിവച്ചാല്‍ കപ്പല്‍ കൊച്ചി തുറമുഖം വിട്ടുപോകാമെന്നാണ് കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച്‌ വിധിച്ചെത്. ഇതിനെതിരെയാണ് ജലസ്റ്റിന്റെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌.

ഒരു കോടി രൂപ നല്‍കാന്‍ കപ്പല്‍ ഉടമകള്‍ എന്തുകൊണ്ട്‌ മടികാണിക്കുന്നെന്ന് കോടതി ചോദിച്ചു. അതേസമയം, സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ മത്സ്യബന്ധന ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്‌. 75 ലക്ഷം രൂപയാണ്‌ സെന്റ്‌ ആന്റണീസ്‌ ബോട്ടുടമയായ ഫ്രെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :