ഇന്ന് നബിദിനം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (10:54 IST)
ഇന്നു നബിദിനം. നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഇന്നു അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

പാലക്കാട്‌ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ക്കും ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവിടെ സ്കൂളുകള്‍ക്ക്‌ ശനിയാഴ്ചയായിരിക്കും അവധിദിനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധിയായിരിക്കും. പകരം ശനിയാഴ്ച പ്രവര്‍ത്തിദിനമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അതാതു ജില്ലാ കലക്ടര്‍മാരെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ കോട്ടയം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്‌, കാസര്‍കോട്‌ ജില്ലകളില്‍ ഇന്ന്‌ പ്രവര്‍ത്തിദിനമായിരിക്കും. ഇവിടങ്ങളില്‍ ശനിയാഴ്ചയാണ്‌ അവധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :