ഇന്നച്ചന് കൂട്ടായി ചാലക്കുടിയില്‍ മമ്മൂക്കയും

ചാലക്കുടി| WEBDUNIA| Last Modified ശനി, 5 ഏപ്രില്‍ 2014 (19:29 IST)
PRO
PRO
വോട്ടു പിടിക്കാന്‍ ഇന്നച്ചന് കൂട്ടായി മമ്മൂക്കയും ചാലക്കുടിയിലിറങ്ങി. ഇന്നസെന്റിനായി സൂപ്പര്‍സ്റ്റാര്‍ ഇന്നത്തും നാളെയെത്തും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ചാലക്കുടിക്കാര്‍ക്ക് മുന്നിലേക്ക് സ്വപ്നം പോലയാണ് മമ്മൂട്ടിയെത്തിയത്.

കുന്നത്ത് നാട് നിയോജക മണ്ഡലത്തിലെ ചേലക്കുളത്താണ് ഇന്നസെന്റ് പര്യടനം നടത്തുന്നതിനിയില്‍ മമ്മൂട്ടി എത്തിയത്. തടിച്ചുകൂടിയ ആരാധകര്‍ക്ക് നടുവിലൂടെ മമ്മുട്ടി പ്രചരണവാഹനത്തിലെത്തി ഇന്നസെന്റിനായി ചാലക്കുടിക്കാരാട് വോട്ട് ചോദിച്ചു. സൗഹൃദനിമിഷങ്ങള്‍ക്കൊടുവില്‍ വിജയാശംസകളും നേര്‍ന്നാണ് സൂപ്പര്‍സ്റ്റാര്‍ മടങ്ങിയത്.

നേരത്തെ കവിയൂര്‍ പൊന്നമ്മയും മധുവും ജനാര്‍ദ്ദനനും ഉള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റിന്റെ പ്രചരണത്തിന് എത്തിയിരുന്നു. വിധിയെഴുത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മമ്മൂക്കാ ഇന്നസെന്റിന് വേണ്ടി കളത്തിലിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :