ഇന്ധനവില വര്‍ധനയ്ക്കെതിരെ എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും വില നിയന്ത്രണാധികാരം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. കടകകമ്പോളങ്ങള്‍ അടഞ്ഞുക്കിടക്കുകയാണ്. വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. പി എസ് സി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
വില വര്‍ധനയ്‌ക്കെതിരെയുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്ണ പിള്ള, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി എന്‍വി പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.