ഇന്ത്യക്ക് ഭീഷണി വര്‍ദ്ധിക്കുന്നു - ആന്‍റണി

A.K Antony
KBJWD
രാജ്യത്തിന് അതിര്‍ത്തി കടന്നുള്ള ഭീഷണി വര്‍ദ്ധിച്ചുവരികയാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്‍റണി പറഞ്ഞു. ഏതു ഭീഷണിയേയും നേരിടാന്‍ നമ്മള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത്‌ വിമുക്‌ത ഭടന്മാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനികരുടെ ക്ഷേമത്തിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരുടെ കുടുംബങ്ങളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം.

ശമ്പള പരിഷ്കരണത്തില്‍ സൈനികരുടെ ആശങ്ക സര്‍ക്കാര്‍ അകറ്റും. ദീപാവലിക്കു മുന്‍പ് പുതുക്കിയ നിരക്കിലുള്ള ശമ്പളം സൈനികര്‍ക്ക് നല്‍കും. കുടുംബത്തിലെ ചുമതലകള്‍ വര്‍ദ്ധിക്കുന്ന സമയത്ത് ജോലിയില്‍ നിന്നും പിരിഞ്ഞു വരുന്ന പട്ടാളക്കാരുടെ ക്ഷേമം രാഷ്‌ട്രത്തിന്‍റെ പൊതുവായ കടമയാണ്‌.

തിരുവനന്തപുരം| M. RAJU|
അവരുടെ സൈനിക പരിചയം രാഷ്‌ട്രത്തിന്‍റെ മറ്റു മേഖലകളില്‍ പ്രയോജനപ്പെടുത്തണം. അവരുടെ മക്കള്‍ക്ക് പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം 4,000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. ഈ വര്‍ഷം 5,0000 വിമുക്ത ഭടന്മാര്‍ക്ക് സര്‍ക്കാര്‍ ജോലി കണ്ടെത്തി നല്‍കുമെന്നും ആന്‍റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :