സംസ്ഥാന പൊലീസിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കമ്മിറ്റി വരുന്നു. ഇതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്ന കേരളാ പൊലീസ് ബില്‍ നിയമസഭ പാസാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ അനുവദിക്കുന്നതാണ് ബില്‍. 1960ലെ കേരള പൊലീസ് നിയമം റദ്ദാക്കിക്കൊണ്ടാണ് പരിഷ്കരിച്ച ബില്‍ പാസാക്കിയത്.
22നെതിരെ 42 വോട്ടുകള്‍ക്കാണ് നിയമസഭയില്‍ ബില്‍ പാസാക്കിയത്. ബില്‍ പാസാക്കിയശേഷം സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു.
ആഭ്യന്തരമന്ത്രി അധ്യക്ഷനായി സംസ്ഥാന സുരക്ഷാകമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ കൈക്കൂലി വാങ്ങുന്ന പൊലീസുകാര്‍ക്ക് തടവുശിക്ഷയും പിഴയും ഈടാക്കാനുള്ള വകുപ്പുണ്ട്. പൊലീസുകാരുടെ പീഡനത്തെക്കുറിച്ച് പരാതിപ്പെടാനുള്ള സംവിധാനം നിലവില്‍ വരുത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സമൂഹത്തോടു ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്ലില്‍ ക്രമസമാധാന പാലനവും കേസ് അന്വേഷണവും രണ്ടായി തിരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.