രാജ്യസഭയില്‍ ജയിക്കാനാവുന്ന രണ്ടു സീറ്റ് ഒഴിവു വരുമ്പോള്‍ ഒരെണ്ണം മാണി വിഭാഗത്തിനു നല്‍കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തവണ രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇക്കാര്യം കെ എം മാണിയെ ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കേരളത്തില്‍ യു ഡി എഫിന് ഒഴിവു വരുന്ന രാജ്യസഭസീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്ന് തീരുമാനമുണ്ടായത്. കെ പി സി സിയുടെ തിരഞ്ഞെടുപ്പ് സമിതി നാളെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കും.
രാജ്യസഭാ സീറ്റ് പ്രശ്നം ഉയര്‍ന്നു വന്ന നാള് മുതല്‍ മാണിഗ്രൂപ്പ് സീറ്റിനു വേണ്ടി സജീവമായി രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി|
WEBDUNIA|
ഇക്കാര്യം സംസ്ഥാന നേതൃത്വം കാര്യമായി പരിഗണിക്കാതെ വന്നപ്പോള്‍ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വവുമായി ആലോചിച്ചതിനു ശേഷം മറുപടി നല്‍കാമെന്നായിരുന്നു അന്ന് മാണിക്ക് ലഭിച്ച നിര്‍ദ്ദേശം.