ഇത് പിന്മാറ്റമല്ല: ബസന്ത്

കൊച്ചി| WEBDUNIA|
അഭയക്കേസിന്‍റെ നിരീക്ഷണച്ചുമതല ഡിവിഷന്‍ ബഞ്ചിന് കൈമാറിയത് പിന്മാറ്റമല്ലെന്ന് ജസ്‌റ്റിസ് ബസന്ത്. ഇന്ന് ചില മാധ്യമങ്ങള്‍ ജസ്‌റ്റിസ് ബസന്ത് ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറിയെന്ന് പറഞ്ഞിരുന്നു. അതിനെത്തുടര്‍ന്നാണ് ജസ്‌റ്റിസ് ഇങ്ങനെ പറഞ്ഞത്.

കൂടുതല്‍ ഉത്തരവദിത്തമുള്ള ഡിവിഷന്‍ ബഞ്ചിനാണ് ചുമതല കൈമാറിയത്. തെറ്റിദ്ധാരണയുണ്ടാകാതിരിക്കാന്‍ എല്ലാ കീഴ്ക്കോടതികള്‍ക്കും ഉത്തരവിന്‍റെ പകര്‍പ്പുകള്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭയകേസിലെ പ്രതികള്‍ തങ്ങളുടെ അഭിഭാഷകരുമായി സംസാരിക്കുമ്പോള്‍ സി ബി ഐ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന പരാതി പരിഗണിക്കവെ ആണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

രണ്ടു സിംഗിള്‍ ബഞ്ചുകള്‍ പരസ്പര വിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ഇതു വിവാദമാകുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നലെയായിരുന്നു കേസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി ജസ്റ്റിസ് ബസന്ത് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :