ഇടമലയാര്‍ കേസ്: വി എസ് വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയതിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി. ഈ കേസില്‍ വി എസിന് ഹര്‍ജി നല്‍കാന്‍ അധികാരമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. ആര്‍ ബാലകൃഷ്ണപ്പിള്ളയെ കുറ്റവിമുക്തനാക്കിയതിന് ശേഷമായിരുന്നു വി എസിന്റെ ഹര്‍ജി.

ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസില്‍ ബാലകൃഷ്ണപ്പിള്ളയേയും മറ്റുള്ളവരേയും വിട്ടയച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് വി എസ് ഹര്‍ജി നല്‍കിയത്.

കെ കരുണാകരന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആര്‍ ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടന്നുവെന്നാണ്‌ കേസ്. ബാലകൃഷ്‌ണപിള്ള അടക്കം എട്ടു പ്രതികളാണ്‌ കേസിലുണ്ടായിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :