തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ടുരൂപയ്ക്ക് അരി കൊടുക്കാമെന്ന് വിചാരിച്ച ഇടതുമുന്നണി സര്‍ക്കാരിന് അതിനിനി കുറച്ചു കാത്തിരിക്കണം. അരി വോട്ടാക്കാമെന്ന സ്വപ്നവും നടപ്പാകാന്‍ ഇടയില്ല. രണ്ടുരൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ റേഷന്‍ വ്യാപാരികള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെയുള്ള കുടിശ്ശിക തീര്‍ക്കാത്ത സാഹചര്യത്തിലാണ് റേഷന്‍ വ്യാപാരികള്‍ രണ്ടു രൂപയ്ക്ക് അരി നല്കുന്നതിനെതിരെ മുഖം തിരിക്കുന്നത്.
നിലവില്‍ 08.90 രൂപയ്ക്ക് വിതരണം ചെയ്തു വരുന്ന അരിയാണ് രണ്ടുരൂപയ്ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതുപ്രകാരം, പ്രതിമാസം 25,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്കാണ് രണ്ടു രൂപയ്ക്ക് അരി നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഇതിലൂടെ, 70 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി എത്തിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഏതായാലും, റേഷന്‍ വ്യാപാരികള്‍ ഇതിന് വിലങ്ങു തടിയായതോടെ സര്‍ക്കാരിന്റെ സ്വപ്നങ്ങളും പാതിവഴിയില്‍ നില്‍ക്കുകയാണ്.