ഇടതിനെതിരെ വീണ്ടും ഇടയലേഖനം

കോഴിക്കോട്‌| WEBDUNIA| Last Modified ഞായര്‍, 29 മാര്‍ച്ച് 2009 (10:25 IST)
ഇടതുപക്ഷത്തിനെതിരെ കോഴിക്കോട്ടെ കത്തോലിക്കാ പള്ളികളില്‍ ഇടയലേഖനം വായിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് വിശദീകരിച്ചുകൊണ്ടാണ് ഇടയലേഖനം വായിച്ചത്. നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ലേഖനം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.

അഴിമതിക്കാരെ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെടുന്ന ഇടയലേഖനത്തില്‍ കഴിഞ്ഞ കുറെ നാളുകളായി വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഇടയലേഖനം വായിച്ചത്.

എല്ലാ മതങ്ങളെയും തുല്യമായി കാണുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നും ലേഖനം ആഹ്വാനം ചെയ്‌തു.

ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍ക്ക്‌ ഇപ്പോള്‍ ആശ്രയം കോടതിയും ഭരണഘടനയും മാത്രമാണ്‌. അതുകൊണ്ടു തന്നെ സുപ്രധാനമായ ഈ തെരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ വിശ്വാസികളെല്ലാം ശ്രദ്ധിക്കണം. സീറോ മലബാര്‍, ലത്തീന്‍, കാത്തലിക്‌, സഭകളുടെ പള്ളികളിലാണ്‌ ഇടയലേഖനം വായിച്ചത്‌. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മെത്രാന്‍ സഭായോഗത്തിലാണ് ഇടയലേഖനം തയ്യാറാക്കിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :