ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏറ്റെടുത്തത് പട്ടയ ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടു ഹെക്ടറില്‍ താഴെ ഏറ്റെടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കും. ആ ഭൂമി ഏറ്റെടുക്കേണ്ടത് വനസംരക്ഷണത്തിന് അനിവാര്യമെന്നു കണ്ടാല്‍ ആ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതാണ്. രണ്ടു ഹെക്ടറിനു മുകളില്‍ 15 ഏക്കര്‍ ഭൂമിവരെയാണ് ഏറ്റെടുത്തിട്ടുള്ളതെങ്കില്‍ ഉടമസ്ഥര്‍ക്ക് രണ്ടു ഹെക്ടര്‍ ഭൂമി തിരിച്ചു നല്‍കും. ആദിവാസി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ പരിധിയില്ലാതെ തിരിച്ചു നല്‍കും. ഇനിമുതല്‍ ഇഎഫ്എല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ അനുമതി വേണം.
2000 ത്തില്‍ കൊണ്ടു വന്ന ഇഎഫ്എല്‍ നിയമത്തില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍്റെ അനുമതി തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോക്കനട്ട് നീരാ ബോര്‍ഡ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി 15 കോടി രൂപ അനുവദിച്ചു. വിതുര, പത്താനാപുരം, കൊടുങ്ങല്ലൂര്‍, പട്ടിമറ്റം, പീരുമേട് എന്നിവിടങ്ങളില്‍ ഫയര്‍സ്റ്റേഷന്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.