ഇ-മെയില്‍ വിവാദം: സമദാനിയുടെ പേരില്ലെന്ന് ഡി ജി പി
തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 19 ജനുവരി 2012 (18:02 IST)
പൊലീസ് ചോര്‍ത്തിയെന്ന ആരോപണമുയര്‍ന്ന ഇ-മെയിലുകളുടെ പട്ടികയില്‍ അബ്ദുള്‍ സമദ് സമദാനി എം എല്‍ എയുടെ പേരില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ്. ഇത്തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
ലീഗ് നേതാവും എം എല്‍ എയുമായ സമദാനിയുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സമദാനിക്ക് സിമി ബന്ധം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സമദാനിയുടെ പേരൊ ഇ-മെയില്‍ ഐഡിയൊ ലിസ്റ്റില്‍ ഇല്ലെന്ന് വ്യക്തമാക്കി ഡി ജി പി പ്രസ്താവനയിറക്കിയത്.