ആസിയാന്‍: രവിയുടെ നിലപാട് അപമാനകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
ആസിയാന്‍ കരാറിന് സ്തുതി പാടുന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെയും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെയും നിലപാടുകള്‍ കേരളത്തിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കര്‍ഷകരുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടന്‍ വേണ്ടിയാണ് ഇരുവരും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കരാറിനെക്കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പരിഹാസ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :