ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര് ബാലകൃഷ്ണ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചേക്കും. പരോള്‍ സംബന്ധിച്ച പൊലീസ് പൊലീസ് റിപ്പോര്‍ട്ട് ജയില്‍ വകുപ്പിന് കൈമാറി.
ഉപാധികളോടെ പത്തു ദിവസത്തേക്ക് പരോള്‍ അനുവദിക്കാനാണ് തീരുമാനം. ജയിലിലെ ചൂട് പ്രശ്നമാണ് എന്നതും ചൂണ്ടിക്കാട്ടിയാണ് പരോളിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ തനിക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി തരാത്തതില്‍ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാതെ പിള്ള ജയിലില്‍ നിരാഹാരം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, തൊണ്ടവേദന കാരണമാണ് താന്‍ ആഹാരം കഴിക്കാത്തത് എന്നാണത്രേ പിള്ള ജയില്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. പ്രതിഷേധകാരണം രേഖാമൂലം അറിയിക്കാതെ നടപടി സ്വീകരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍.