മുസ്ലീമായതിനാലാണ് ആര്യാടന്‍ മുഹമ്മദിന് മന്ത്രിസ്ഥാനം ലഭിച്ചതെന്ന് എം ഐ ഷാനവാസ് എം പി. ഒരു വാരികയിലാണ് അദ്ദേഹം ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. മുസ്ലിംലീഗിനെ പ്രകോപിപ്പിക്കുന്നത് ആര്യാടന്റെ ശൈലിയാണെന്നും അത് ലീഗുകാരെ പ്രയാസപ്പെടുത്താറില്ലെന്നും ഷാനവാസ് പറയുന്നു.
നാല്‍പ്പത് വര്‍ഷമായി കേരളത്തിലെ കോണ്‍ഗ്രസില്‍ മുസ്ലീംങ്ങള്‍ക്ക് പ്രധാനസ്ഥാനങ്ങള്‍ ലഭിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാര്‍, രാജ്യസഭാംഗം, മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി, ഗവര്‍ണര്‍, യു ഡി എഫ് കണ്‍വീനര്‍ എന്നീ പദവികളിലൊന്നും മുസ്ലീംങ്ങള്‍ വന്നിട്ടില്ലെന്നും ഷാനാവാസ് ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ മുസ്ലീംങ്ങള്‍ക്ക് അര്‍ഹമായത് നിഷേധിക്കുന്നത് ശരിയല്ലെന്നും ഷാനവാസ് വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടെയും വാദങ്ങളോട് യോജിക്കുന്നില്ലെന്നും ഷാനാവാസ് പറഞ്ഞു.