ആരുമല്ലാതിരുന്നിട്ടും അവർ കാണിച്ച സ്നേഹവും കരുതലും ഇപ്പോഴുമുണ്ട് മനസ്സിൽ: സനിത മനോഹര്‍

ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന അപ്പൂപ്പന് മൂത്രം ഒഴിച്ചേ മതിയാവൂ, തെറിയാണ് നഴ്സുമാരെ വിളിക്കുന്നത്...

aparna| Last Modified ബുധന്‍, 19 ജൂലൈ 2017 (14:22 IST)
അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ നഴ്സുമാരുടെ സമരം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഔദാര്യമല്ല, അവകാശമാണ് അവര്‍ ചോദിക്കുന്നത്. നീതി നടപ്പാക്കേണ്ടവര്‍ അവര്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. നഴ്സുമാര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകയായ സനിത മനോഹര്‍ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നഴ്സുമാരെ കുറിച്ച് എഴുതിയ പോസ്റ്റ് ശ്രദ്ദയാകര്‍ഷിക്കുന്നു. പൂര്‍ണമായും നഴ്സുമാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് സനിത തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നഴ്സുമാര്‍ എന്നും അവഗണിക്കപ്പെട്ടുപോയവരാണ്. ജോലി പോലും നഷ്ടമായേക്കാവുന്ന സാഹചര്യമായിരുന്നിട്ടും തിരികെ ചെന്നാൽ മാനേജ് മെന്റിൽ നിന്നുണ്ടായേക്കാവുന്ന പ്രതികാര നടപടികളെ കുറിച്ച് ബോധ്യമുണ്ടായിട്ടും എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ നഴ്സുമാർ നടത്തുന്ന സമരം വിജയിക്കണമെന്നും ഇവര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :