ആരും എപ്പോഴും കൊല്ലപ്പെടുമെന്നുള്ള അവസ്ഥ: സുരേഷ് ഗോപി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന് വധത്തില്‍ പ്രതികരണവുമായി നടന് സുരേഷ് ഗോപിയും രംഗത്ത്. കേരളത്തില്‍ ആരും എപ്പോഴും കൊല്ലപ്പെടുമെന്നുള്ള അവസ്ഥയാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു.
എല്ലാ കാര്യത്തിനും സാംസ്കാരിക നായകര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ല. ജീവന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ബ്ലോഗില്‍ അപലപിച്ചിരുന്നു. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ മനുഷ്യരല്ല. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടിയും പേടിയും തോന്നുന്നു എന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് തിലകനും പറഞ്ഞിരുന്നു.