കൊച്ചി|
M. RAJU|
Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2008 (12:49 IST)
കരിപ്പൂര്‍ വിമാനത്താവളം വഴി ആയുധങ്ങള്‍ കടത്തുന്നതിനിടെ പിടിയിലായ മഹാരാഷ്ട്ര സ്വദേശികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മഹാരാഷ്ട്ര രത്നഗിരി സ്വദേശികളായ കാലസ്‌കര്‍ റഫീഖ് അഹമ്മദ്(45), ചൗഗൂള്‍ ഷാഹിദലി മുഹമ്മദ്‌സലീം(29) എന്നിവരാണ് പിടിയിലായത്.
ഇവരെ രാവിലെ ഒമ്പതര മണിയോടെ രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ കൊണ്ടുവന്നു. മജിസ്ട്രേറ്റ് അവധിയായതുകൊണ്ട് കോടതിയുടെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെയാണ് ഹാജരാക്കിയത്.
ജര്‍മ്മനിയില്‍ നിര്‍മ്മിച്ച 59 കൈത്തൊക്കുകളും രണ്ടായിരം തിരകളുമായി ഇവരെ വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു. വെരാവെല്ലിയിലുള്ള തങ്ങളുടെ ഫാംഹൌസില്‍ പക്ഷികളെ വെടി വയ്ക്കാനാണ് തോക്കുകള്‍ കൊണ്ടു വന്നതെന്നാണ് ഇവര്‍ കസ്റ്റംസ് അധികൃതരോട് പറഞ്ഞിട്ടുള്ളത്.
മുംബൈയില്‍ വ്യാജകറന്‍സി കടത്തിയ കേസിലും കേസിലും ഇരുവരെയും നേരത്തെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തെപ്പറ്റി പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.