ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

കൊച്ചി| WEBDUNIA| Last Modified ശനി, 30 ജൂലൈ 2011 (08:56 IST)
കര്‍ക്കടകവാവിന്റെ പുണ്യം തേടി ശനിയാഴ്ച ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി‌. പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാനുമുള്ള ദിനമാണിത്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിനാളില്‍ ബലിതര്‍പ്പണം സ്വീകരിക്കാന്‍ പരേതാത്മാക്കള്‍ എത്തുമെന്നാണ് വിശ്വാസം.

പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായ ശ്രാദ്ധക്രിയ ആണ്‍, പെണ്‍ ഭേദമില്ലാതെയാണ് നടത്തുന്നത്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും യോജ്യമായ കര്‍ക്കടകവാവ് ദിനത്തില്‍ ആലുവ മണപ്പുറത്ത് ആയിരങ്ങളാണ് എത്തിയത്. തിരുവനന്തപുരത്തെ തിരുവല്ലം, വര്‍ക്കല, തിരുനാവായ, തിരുനെല്ലി എന്നിവിടങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. പ്രധാനക്ഷേത്രങ്ങളിലെല്ലാം പ്രത്യേകപൂജകളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :