ആപ്പിളിന്‍റെ ഭീമന്‍ നക്ഷത്രം ഗിന്നസ് ബുക്കില്‍

കൊച്ചി| WEBDUNIA|
PRO
PRO
ഭീമാകാരന്‍ വലിപ്പവുമായി ക്രിസ്‌മസ് നക്ഷത്രം ഗിന്നസ് ബുക്കിലേക്ക്. ക്രിസ്‌മസിനോടനുബന്ധിച്ച് ആപ്പിള്‍ മ്യൂസിക്കല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി കൊച്ചിയില്‍ തയ്യാറാക്കിയ നക്ഷത്രമാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നക്ഷത്രമാണ് ഇത്.

ആപ്പിള്‍ മ്യൂസിക്കല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്‌ഗ് ഗ്ലെന്‍ഡേ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഡയറക്‌ടര്‍ രാജീവ് കുമാര്‍ ചെറുവാറയ്‌ക്കും മാനേജിങ് ഡയറക്‌ടര്‍ സാജു കടവിലാനും അംഗീകാര സര്‍ട്ടിഫിക്കേറ്റ് നല്കി. ആപ്പിള്‍ എ ഡേയുടെ ഉദ്യമത്തെ ക്രെയ്‌ഗ് ഗ്ലെന്‍ഡേ അഭിനന്ദിച്ചു.

ആപ്പിള്‍ എ ഡേയുടെ മാധ്യമ വിഭാഗം തലവനായ അനില്‍ അയ്‌രൂര്‍ ആണ് നക്ഷത്രം രൂപകല്പന ചെയ്തത്. 103.8 അടി ഉയരമുള്ള ഗിന്നസ് നക്ഷത്രത്തിന് 73 അടി വീതിയാണുള്ളത്. 4200 കിലോഗ്രാം സ്‌റ്റീല്‍ കൊണ്ടാണ് നക്ഷത്രവമ്പനെ തയ്യാറാക്കിയത്. രാപകലില്ലാതെ 30 തൊഴിലാളികള്‍ ആറു ദിവസമെടുത്താണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഡിസംബര്‍ പതിനേഴിന് രാവിലെ 10.50ന് നക്ഷത്രത്തിന്‍റെ നിര്‍മ്മാണജോലി തുടങ്ങി. വിജയന്‍ ഐ പി എസ് ആയിരുന്നു നക്ഷത്ര നിര്‍മ്മാണം ഉദ്‌ഘാടനം ചെയ്‌തത്. പണി പൂര്‍ത്തിയാക്കി ഡിസംബര്‍ 24ന് രാത്രി നക്ഷത്രം തെളിഞ്ഞു. ജനുവരി ഇരുപതാം തീയതി വരെ നക്ഷത്രം പ്രദര്‍ശിപ്പിക്കും. ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യ ബില്‍ഡേഴ്സാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :