ആത്മഹത്യാശ്രമം: പീഡനക്കേസ് പ്രതി ഗുരുതരാവസ്‌ഥയില്‍

കോതമംഗലം| WEBDUNIA|
PRO
PRO
പീഡനക്കേസ് പ്രതിയായ യുവാവ്‌ കോടതിമുറിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോതമംഗലം ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വടാട്ടുപാറ മാവിന്‍ചുവട്‌ കരിപ്പാംതോട്ടത്തില്‍ അനീഷ് ആണ് കഴുത്തിലും കൈഞരമ്പുകളിലും ബ്ലേഡ് കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഇയാള്‍ ഇപ്പോള്‍.

ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് അനീഷിനെതിരെയുള്ള കേസ്. വടാട്ടുപാറ സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഒരു അടിപിടിക്കേസില്‍ സാക്ഷി പറയാന്‍ അനീഷ് കോടതിയില്‍ എത്തിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടി. പക്ഷേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ഇറങ്ങി ഓടി. വീണ്ടും കോടതി മുറിയില്‍ എത്തിയ ഇയാള്‍ താന്‍ കീഴടങ്ങുകയാണെന്ന് മജിസ്ട്രേറ്റിനെ അറിയിച്ചു.

ഇതിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചത്. മാരകമായി മുറിവേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :