ആ കത്തിലെ കയ്യക്ഷരം സുനിയുടേതല്ല, അത് എഴുതിയത് മറ്റൊരാള്‍ ?; ദിലീപിന്റെ മൊഴിയെടുക്കും - കേസ് വഴിത്തിരിവില്‍

Dileep, Nadirshah, bhavana,actress,attack,pulsar suni,conspiracy,actor,investigation, video,mobile phone,police,ഭാവന,നടി,ആക്രമണം,പള്‍സര്‍ സുനി,ഗൂഢാലോചന,നടന്‍, അന്വേഷണം,വീഡിയോ,മൊബൈല്‍ ഫോണ്‍, പോലീസ്, ദിലീപ്, നാദിര്‍ഷ
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 25 ജൂണ്‍ 2017 (10:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ചതെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. സുനി മുൻപ് കോടതിയിൽ നൽകിയ പരാതിയിലേയും ഇപ്പോള്‍ പുറത്തുവന്ന കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണെന്നും രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ടെന്നും പ​ൾ​സ​ർ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​കൃ​ഷ്ണ​കു​മാ​ര്‍ പറഞ്ഞു.

സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് ഈ കത്തെഴുതിയതെന്നും സൂചനയുണ്ട്. വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ ഈ വിദ്യാര്‍ത്ഥി തന്നെയാണെന്നാണ് വിവരം. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെയാണ് പുറത്തുവന്നത്. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്.

പൾസർ സുനി ബ്ലാക്ക്മെയിൽ ചെയ്തുവെന്ന പരാതിയിൽ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കുമെന്ന അന്വേഷണസംഘം പറഞ്ഞു. ദിലീപിനോടു പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ നാദിർഷയുടെ ഫോണിലേക്കാണു വിളികൾ വന്നിരുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലും സമാനരീതിയിലുള്ള വിളി വന്നിരുന്നു. എല്ലാം റിക്കോർഡ് ചെയ്തു രണ്ടു മാസം മുൻപുതന്നെ ഡിജിപിക്കു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കീഴ്പ്പള്ളി സ്വദേശി ശരത് എന്ന മുഹമ്മദ് ഷാ ആണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ ...

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് ...

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ...

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേട്: മെഹുവ മൊയിത്ര
കേരളത്തിലെ ജനസംഖ്യയുടെ പാതിയും സ്ത്രീകളായിട്ടും അവര്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ...

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന ...

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ന്യൂമോണിയ ബാധയെ ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഹര്‍ത്താല്‍ ആരംഭിച്ചു
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ...