അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കും: കെ സി ജോസഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അട്ടപ്പാടി മേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഹാഡ്‌സിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഗ്രാമവികസന മന്ത്രി കെ സി ജോസഫ് അറിയിച്ചു.

സാമൂഹ്യനീതി-കൃഷി വകുപ്പുകളുടെ ഉപയോഗത്തിന് ആറ് മാസത്തേക്ക് അഞ്ച് വാഹനങ്ങള്‍ നല്‍കുന്നതിനും അഹാഡ്‌സിലെ ഏഴ് വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും ഊരുവികസന സമിതി, ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ പുനരുജ്ജീവിപ്പിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമ വികസന തൊഴിലുറപ്പ് പദ്ധതി ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നതിനും, കൃഷിയും മറ്റ് ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കുമായി അഹാഡ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന 12 വോളന്റിയര്‍മാരേയും മൂന്ന് കോഓഡിനേറ്റര്‍മാരേയും ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അട്ടപ്പാടി നീലിക്കുഴിയില്‍ 21 പട്ടികവര്‍ഗ കുടുംബങ്ങളുടെയും ചെമ്മണ്ണൂരില്‍ 33 പട്ടികജാതി കുടുംബങ്ങളുടെയും ഭവന നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് അഹാഡ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് എഞ്ചിനീയറിങ് സൂപ്പര്‍വൈസര്‍മാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :