കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉപലോകായുക്ത വിധി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന യു.ഡി.എഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കേരളം കണ്ട ഏറ്റവും വലിയ നിയമന അഴിമതിയാണ് കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ നടന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ യു.ഡി.എഫ് സമരം ശക്തമാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, ജി. കാര്ത്തികേയന്, കെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.