തിരുവനന്തപുരം|
M. RAJU|
Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2008 (12:38 IST)
അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ ലോകായുക്‌തയുടെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി.
ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് ഗ്രേഡ് നിയമനവുമായി ബന്ധപ്പെട്ട് ഉപലോകായുക്തയുടെ വിധിക്കെതിരെ സര്‍വ്വകലാശാല അധികാരികള്‍ അപ്പീലിന് പോകണമെങ്കില്‍ അത് സ്വന്തം ചെലവിലായിരിക്കണമെന്ന് എം.എസ് കുമാര്‍ പറഞ്ഞു.
സര്‍വ്വകലാശാല നടത്തിയ അഴിമതിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍വ്വകലാശാലയുടെ പണം എടുക്കുന്നത് ശരിയല്ല. ലക്ഷക്കണക്കിന് രൂപയാണ് നിയമനത്തിനായി സര്‍വ്വകലാശാല കോഴ വാങ്ങിയതെന്നും എം.എസ് കുമാര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല വളപ്പിനുള്ളില്‍ കുത്തിയിരിപ്പ് നടത്തി.