അശ്ലീല പദപ്രയോഗം, എം വി ജയരാജനെതിരെ കേസ്

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഷുക്കൂര്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി പി സുകുമാരന് നേരെ അശ്ലീല പദപ്രയോഗം നടത്തിയതിന് സി പി എം നേതാവ് എം വി ജയരാജനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ്‌ കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ കൂടെ എത്തിയതായിരുന്നു എം വി ജയരാജന്‍. പി ജയരാജനോടൊപ്പം ചോദ്യം ചെയ്യുന്ന മുറിയില്‍ കയറി ചെന്ന എം വി ജയരാജന്‍ ഡി വൈ എസ് പി പി സുകുമാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റുന്ന സുകുമാരനാണൊയെന്ന് ഡി വൈ എസ് പിയോട് ചോദിച്ച് കൊണ്ടായിരുന്നു ജയരാജന്റെ ശകാരം. സുകുമാരനെ കാണണമെന്ന് വിചാരിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍ ജയരാജന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം അന്വേഷണം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു എന്ന് ഒരു ചാനലില്‍ വാര്‍ത്ത വരികയുണ്ടായി. എന്നാല്‍ ജയരാജന്‍ ഇക്കാര്യം നിഷേധിച്ചു. പ്രതികളുടെ മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റുന്ന സ്വഭാവമുള്ള ആളാണ് സുകുമാരന്‍. ഇപ്രാവിശ്യവും അങ്ങനെ ഉണ്ടാകുമൊയെന്ന് ചോദിക്കുക മാത്രമെ താന്‍ ചെയ്തുള്ളുവെന്നായിരുന്നു ജയരാജന്റെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :