കൊച്ചി|
Last Modified തിങ്കള്‍, 5 മെയ് 2014 (16:21 IST)
ലോക്‍സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇന്ധന വിലവര്‍ധനയുണ്ടാകുമെന്നു സൂചന. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വില വര്‍ധന അനിവാര്യമാക്കുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം. മേയ് 15നകം വിലവര്‍ധനയുണ്ടാകുമെന്നാണു സൂചന.
തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഇന്ധനവില വര്‍ധിപ്പിക്കരുതെന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളോടു നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 30 മുതല്‍ വിലവര്‍ധനയുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് മേയ് 12ന് അവസാനിക്കാനിരിക്കെ മേയ് 15നു വിലവര്‍ധനയുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കുള്ള പ്രകൃതിവാതകത്തിന്റെ വില വില 2.95 രൂപ വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസമുള്ള 50 പൈസ വിലവര്‍ധന നടപ്പാക്കാത്തതിനെത്തുടര്‍ന്നു ഡീസല്‍ വില്‍പ്പന ഇപ്പോള്‍ 6.80 രൂപ നഷ്ടത്തിലാണ്.