അരുണ്‍കുമാറിനെതിരായ അന്വേഷണം; സതീശന്‍ ചെയര്‍മാനാവും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ഐ സി ടി അക്കാദമി വിവാദം വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായി സമിതി അന്വേഷിക്കും. അരുണ്‍കുമാറിനെ ഐ സി ടി അക്കാദമി ഡയറക്ടറായി നിയമിച്ചതായുള്ള ആരോപണം നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമായിരുന്നു.

ആകെ ഒമ്പത് അംഗങ്ങളാണ് സമിതിയില്‍ ഉണ്ടാവുക. യു ഡി എഫില്‍ നിന്ന് അഞ്ചും എല്‍ ഡി എഫില്‍ നിന്ന് നാലും അംഗങ്ങളായിരിക്കും ഉണ്ടാവുക. കോണ്‍ഗ്രസില്‍ നിന്ന് രണ്ടും മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങളും വീതമുണ്ടാവും. സി പി എമ്മില്‍ നിന്ന് രണ്ടും സി പി ഐ, ജനതാദള്‍ എന്നിവയില്‍നിന്ന് ഓരോരുത്തരുമായിരിക്കും സമിതിയില്‍ വരുന്നത്.

വി എസ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പ് തിടുക്കപ്പെട്ട് അരുണ്‍കുമാറിനെ ഐ സി ടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ച് അഴിമതി കാട്ടിയെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എയാണ് ആരോപണം ഉന്നയിച്ചത്. അതേസമയം താന്‍ മകനെ ഒരിടത്തും നിയമിച്ചിട്ടില്ലെന്നും വേണമെങ്കില്‍ അന്വേഷണം നടത്താമെന്നും വി എസ് മറുപടി നല്‍കുകയും ചെയ്തു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :