സെക്സ് ടൂറിസത്തിനും ചൂതാട്ടത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച മക്കാവു ദ്വീപിലേക്ക് അരുണ്‍കുമാര്‍ പോയത് തനിക്ക് അറിയാവുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത് പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരും വിഎസും തമ്മില്‍ ചൂടുള്ള സംവാദമാണ് നടന്നത്.
“താങ്കളുടെ മകന്‍ മക്കാവു ദ്വീപില്‍ പോയിട്ടുണ്ടോ?”
“ഉണ്ട്. മക്കാവുവിലേക്ക് പോകുന്നുവെന്ന് അരുണ്‍ എന്നോട് പറഞ്ഞിരുന്നു. അവന്‍ എന്തിനാണ് പോയതെന്നും എനിക്ക് നന്നായി അറിയാം. പോകേണ്ട ആവശ്യം വന്നാല്‍ പോകരുതെന്ന് പറയാന്‍ ഒക്കുമോ?”