അരി വിവാദം: മുഖ്യമന്ത്രിക്ക് തോമസിന്‍റെ കത്ത്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (15:30 IST)
അരിവിഹിത വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി കെ വി തോമസ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്തയച്ചു. അരിവിഹിതം നല്കുന്ന കാര്യത്തില്‍ കേരളത്തിനോട് യാതൊരുവിധ അവഗണനയും കാട്ടിയിട്ടില്ലെന്നു പറയുന്ന കത്തില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് തുറന്ന കത്തെഴുതാന്‍ തീരുമാനിച്ചതെന്നും കത്തില്‍ പറയുന്നു.

ഓ‍ണത്തിനു കേരളത്തിന്‌ 50,000 ടണ്‍ അരിയും 25,000 ടണ്‍ ഗോതമ്പും അനുവദിച്ചിരുന്നു. എന്നാല്‍ അരിയും ഗോതമ്പും കേരളം നിശ്ചിത സമയത്തിനുള്ളില്‍ കേരളം ഏറ്റെടുത്തില്ലെന്നു കത്തില്‍ കുറ്റപ്പെടുത്തുന്നു‌. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷ്യവിഹിതത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കേന്ദ്ര സഹമന്ത്രിമാര്‍ക്കു പണിയൊന്നുമില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം ഖേദകരവും ബാലിശവും ആണെന്നും കത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :