അയല്‍ക്കാരിയെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ വീട്ടമ്മ പിടിയില്‍

മഞ്ചേരി| WEBDUNIA|
PRO
PRO
അയല്‍ക്കാരിയെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ പിടിയില്‍. ഊര്‍ങ്ങാട്ടിരി പൂവത്തിക്കല്‍ കുരിക്കലമ്പാടം പള്ളിപ്പറമ്പന്‍ മുനീബ(34)യാണ് അറസ്റ്റിലായത്. കേസില്‍ ഇനി നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്.

ഊര്‍ങ്ങാട്ടിരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് മുനീബയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി എടവണ്ണ പന്നിപ്പാറ കല്ലന്‍ റിയാസ് എന്ന കുട്ടിമാന്‍ (28) റിമാന്‍ഡിലാണ്. ബുധനാഴ്ച രാത്രിയാണ് മുനീബയെ പൊലീസ് പിടികൂടിയത്. കുരിക്കമ്പാടിലെ വീട്ടിലാണ് ഇവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത്.

മുനീബയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മൂന്ന് കുട്ടികളോടൊപ്പമാണ് താമസിക്കുന്നത്. യുവതിയെ ഭീഷണിപ്പെടുത്തി മുനീബയുടെ സുഹൃത്തുക്കളായ നാലുപേര്‍ക്ക് കാഴ്ചവച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഒരുവര്‍ഷമായി യുവതിയെ ഉപയോഗിച്ച് വീട്ടില്‍ അനാശാസ്യം നടത്തിവരികയായിരുന്നു. രണ്ടായിരം മുതല്‍ എണ്ണായിരം രൂപ വരെ ഇതിനായി മുനീബ ഈടാക്കിയിരുന്നു. കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപെടുത്തിയാണ് പലര്‍ക്കും യുവതിയെ കാഴ്ചവച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :