അമ്പലപ്പുഴയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്‌ത കേസില്‍ രണ്ടു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷാനവാസ്, രണ്ടാം പ്രതി സഫര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ആലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജി ഇ മൊയ്‌തീന്‍ കുഞ്ഞാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. രണ്ടരമാസം മുമ്പാണ് പ്രതികള്‍ അറസ്റ്റിലായത്. ഇരുവരും ആത്മഹത്യ ചെയ്‌ത വിദ്യാര്‍ഥിനികളുടെ സഹപാഠികളായിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി ആദ്യം തള്ളിയിരുന്നു.
അമ്പലപ്പുഴ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായിരുന്ന ജൂലി (17), വേണി (17), കഞ്ഞിപ്പാടം ആശാഭവനില്‍ അനില (17) എന്നീ വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ 2008 നവംബര്‍ പതിനേഴിനായിരുന്നു കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയിലായിരുന്നു ഇവര്‍.