അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ മലയാളിയെയും മകനെയും കാണാതായി; കത്തിച്ച മനുഷ്യമാംസവും രക്തക്കറ പുരണ്ട ചെരുപ്പും ഗോഡൗണിൽ കണ്ടെത്തി

അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ മലയാളിയായ പിതാവിനെയും മകനേയും കാണാതായി. ചെങ്ങന്നൂർ മംഗലത്ത് ഉഴത്തിൽ ജോയി വി ജോൺ(68), മകൻ ഷെറിൻ ജോൺ (36) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

ചെങ്ങന്നൂർ| aparna shaji| Last Modified ശനി, 28 മെയ് 2016 (16:10 IST)
അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ മലയാളിയായ പിതാവിനെയും മകനേയും കാണാതായി. ചെങ്ങന്നൂർ മംഗലത്ത് ഉഴത്തിൽ ജോയി വി ജോൺ(68), മകൻ ഷെറിൻ ജോൺ (36) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

മൂന്ന് ദിവസം മുൻപാണ് അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്ന ജോയി നാട്ടിലെത്തിയത്. ഇരുവരേയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ജോയിയുടെ ഉടമസ്ഥതയിൽ ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണിൽ പരിശോധന നടത്തി.

പരിശോധനയിൽ ഗോഡൗണിൽ നിന്നും മനുഷ്യമാംസം കത്തിച്ചുവെന്നതിന്റെ സൂചനകളും രക്തക്കറ പുരണ്ട ചെരുപ്പും അവശിഷ്ടങ്ങളും കണ്ടെത്തി. അബദ്ധം പറ്റി എന്നറിയിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മകൻ ഷെറിൻ അമേരിക്കയിൽ ഉള്ള അമ്മയെ ഫോണിൽ വിളിച്ച് പറഞ്ഞുവെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :