അഭിമാനം ഉണ്ടെങ്കില്‍ സുധാകരന് രാജിവയ്ക്കണം: പി ജയരാജന്
കണ്ണൂര്‍|
WEBDUNIA|
PRO
PRO
ആത്മാഭിമാനം ഉണ്ടെങ്കില്‍ കെ സുധാകരന് എംപി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. സുധാകരന്റെ ഒരു നിര്‍ദേശം പോലും റയിര്വെ ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ജയരാജന് ചൂണ്ടിക്കാട്ടി.
കാസര്‍ഗോഡ് എംപി പി കരുണാകരന് നിര്‍ദേശിച്ച ചില കാര്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഭയില്‍ ഹാജരാകാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സുധാകരന്. യുപിഎയില്‍ അല്പം പോലും സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്ന കാര്യം തിരിച്ചറിഞ്ഞു സുധാകരന് രാജിവയ്ക്കുന്നതാണ് നല്ലതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.