അഭയകേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം| WEBDUNIA|
അഭയ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍.ഗീത, കെ.ചിത്ര എന്നി വരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ജൂണ്‍ രണ്ടിലേക്ക് മാറ്റി.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ രണ്ടുവരെ ഇരുവരെയും അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. രേഖകളില്‍ കൃത്രിമമായി തിരുത്തലുകള്‍ നടത്തിയിട്ടില്ലെന്നും സ്വാഭാവി കമായ തിരുത്തലുകള്‍ മാത്രമാണ് വരുത്തിയതെന്നും ഗീതയുടെയും ചിത്രയുടെയും അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.

പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉടന്‍ തന്നെ ജാമ്യമില്ലാ വാറണ്ടാണ് ഇവര്‍ക്കെതിരെ പുറപ്പെടുവിച്ചതെന്നും ഇത് അതി ശയകരമാണെന്നും ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിടണമെന്നും ഇരുവരുടെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് പറയാനാവില്ലെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി കെ. രാമകൃഷ്ണന്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ രണ്ടിലേക്ക് മാറ്റി. എന്നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച തിരുവനന്തപുരം സി.ജെ.എം കോടതി ഇതുവരെയും ഉത്തരവ് പൊലീസിന് കൈമാറിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :