അഭയകേസ് ഇന്ന് വീണ്ടും പരിഗണിക്കും

Abhaya
KBJWD
അഭയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഭയയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

കേസന്വേഷണം സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം കൊച്ചി യൂണിറ്റിനെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല.

കൊച്ചി | M. RAJU| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2008 (12:52 IST)
ഈ സാഹചര്യത്തിലാണ് അഭയയുടെ പിതാവ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ജസ്റ്റിസ് രാംകുമാര്‍ ഇന്ന് പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :