അഭയ കേസ്: 29ന് വീണ്ടും പരിഗണിക്കും

കൊച്ചി| WEBDUNIA|
PRO
PRO
അഭയകേസ് പ്രതിഭാഗം ആവശ്യപ്പെട്ട കൂടുതല്‍ സാക്ഷിമൊഴികള്‍ നല്കി. കൂടുതല്‍ രേഖകള്‍ പരിശോധിക്കുന്നതിനായി കേസ് ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, നാര്‍ക്കോ സിഡിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്‌തതില്‍ കോടതിയലക്‌ഷ്യമുണ്ടെന്ന് സിസ്‌റ്റര്‍ സെഫിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രത്യേക ഹര്‍ജി നല്കുമെന്നും കേസിലെ മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയുടെ അഭിഭാഷകന്‍ അറിയിച്ചു.

നാര്‍കോ സിഡി ഉള്‍പ്പെടെ പ്രതിഭാഗം ആവശ്യപ്പെട്ട ചില രേഖകള്‍ കഴിഞ്ഞ തവണ കോടതി നല്കിയിരുന്നു. എന്നാല്‍, ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും എടുത്ത സാക്ഷിമൊഴികളുടെ പകര്‍പ്പുകള്‍ പ്രതിഭാഗത്തിനു നല്കിയിരുന്നില്ല.

കേസ്‌ വിചാരണക്കായി സി ബി ഐ പ്രത്യേക കോടതിയിലേക്ക്‌ മാറ്റുന്നതിന്‌ മുന്‍പുള്ള നടപടി ക്രമങ്ങളാണ്‌ ഇപ്പോള്‍ സി ജെ എം കോടതിയില്‍ നടക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :