അബ്‌ദുള്ളക്കുട്ടിയ്ക്ക് കോണ്‍ഗ്രസ് അംഗത്വം

തിരുവനന്തപുരം| WEBDUNIA|
എ പി അബ്‌ദുള്ളക്കുട്ടിയ്ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ചടങ്ങില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് അംഗത്വം നല്‍കിയത്.

താന്‍ കോണ്‍ഗ്രസിലേക്ക് കാലു മാറിയല്ല, കാഴ്ചപ്പാട് മാറിയാണ് എത്തിയതെന്നും ശുദ്ധഗതിക്കാര്‍ക്ക് സി പി എമ്മില്‍ തുടരാന്‍ പ്രയാസമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തന്നെ കോണ്‍ഗ്രസുകാരനാക്കിയത് സുര്‍ജിത് ആണ്. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതാണ്.

കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി അബ്‌ദുള്ളക്കുട്ടി ഇന്ന് ലോക്സഭാംഗത്വം രാജി വെച്ചിരുന്നു. മാര്‍ച്ച് ഏഴിനായിരുന്നു അബ്‌ദുള്ളക്കുട്ടിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയിരുന്നില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അബ്‌ദുള്ളക്കുട്ടി യു ഡി എഫിനു വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :