തിരുവന്തപുരം|
AISWARYA|
Last Updated:
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:53 IST)
മെഡിക്കല്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കോഴ വിവാദം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിന് മുന്‍പാകെ പറഞ്ഞു.
അതേസമയം മെഡിക്കല്‍ കോഴ വിവാദത്തില്‍ മൊഴി നല്‍കാന്‍ ആഗസ്റ്റ് 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ കുമ്മനത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കുമ്മനം അസൌകര്യം പ്രകടിപ്പിക്കുകയും സമയം നീട്ടി നല്‍കുകയുമായിരുന്നു.
കോഴ വിവാദത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്നും തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരാമായി അന്വേഷിക്കുകമാത്രമാണ് ചെയ്തതെന്ന് കുമ്മനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷന റിപ്പോര്‍ട്ട് താന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഓഫീസിലെ സെക്രട്ടറി കണ്ടിരുന്നെന്നും കുമ്മനം വ്യക്തമാക്കി.
ഇത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്. അത് അതിന്റെ രീതിയില്‍ പോയ്ക്കോട്ടെയെന്നും കുമ്മനം പറഞ്ഞു. വിജിലന്‍സിന് മൊഴി കൊടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.